Wednesday, December 18, 2013

ഒരു  കൊച്ചു കഥ 
                                                   പാഠം

പാഠം തെറ്റുന്നല്ലോയെന്ന് പറഞ്ഞാണ് മൌലവിയെന്നെ നുള്ളാനും പിന്നെപ്പിന്നെ ചെറുതായി 
നോവിക്കാനും തുടങ്ങിയത്.  

മൌലവിക്കു പാഠം തെറ്റുന്നു എന്ന് തോന്നിയപ്പോല് ഞാനെന്റെ വാപ്പോട് പറഞ്ഞു.

വാപ്പ മൗലവിയെ  നന്നായൊന്ന് നോവിച്ചു.

അതീപ്പിന്നെ ഞാന് മദ്രാസയില് പഠിക്കുന്ന കാര്യം മൗലവി അറിഞതേയില്ല.

Thursday, December 12, 2013

എന്റെ ഉമ്മാടെ വാപ്പ ഒരു നാട്ടു കവിയായിരുന്നു .  എന്റെ ഉമ്മ കുഞ്ഞായിരുന്നപ്പോല്   അദ്ദേഹം അന്ദമാ നിലേക്ക് തൊഴില് തേടി പോയി. ഉമ്മാക്ക് നാലോ അന്ജോ വയസ്സേ ഉണ്ടായിരുന്നുള്ളു.
ഉമ്മാടെ തൊട്ടു മൂത്ത ചേടത്തി ജമീല ജനിച്ചപ്പോള് അവരെ പാടിയുറക്കാന്എഴുതിയ പാട്ടിന്റെ അഞ്ചു 
വരികല് ഈയിടെ എനിക്ക് കിട്ടി.
എന്റെ അയല്ക്കാരനായിരുന്ന കാക്കശ്ശേരി മമ്മൂഞ്ഞിക്കയാണ് വെല്ലീപ്പാടെ കാവ്യസിദ്ദിയെപ്പറ്റി എ
 ന്നോട്  പറഞ്ഞതും പാട്ട് അറിയാവുന്ന സഫിയത്തയെ കാണാന് പറഞ്ഞതും.സഫിയ ത്ത യുടെ ഉപ്പ സൈദു 
മു ഹമ്മദു ഹാജിയും വെല്ലിപ്പയും കൂട്ടുകാരായിരുന്നു.

ആ താരാട്ട് പാട്ട് കേട്ടുറങ്ങിയ ജമീല മൂത്തുമ്മ ഇന്നില്ല. ഉമ്മയും വെല്ലിമ്മയും വെല്ലിപ്പയും മമ്മൂഞ്ഞിക്കയും 
ഓര്മ്മയായി.

ആ വരികള് 


 പൂവി ജമീല കരയല്ലേ 
പുന്നാര രസപ്പൂ തേനല്ലേ 
ഷെര്ക്കായ പൊന്നു മകളല്ലേ 
പാടുവാന് കുഞ്ഞുണ്ണി രാരാരോ 
ആടിപ്പടുവാന് കുഞ്ഞുണ്ണി രാരാരോ