Friday, June 13, 2014

Wednesday, January 15, 2014

കഥ 

                        അന്നൊരിക്കല്‍ 

ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രീഫ്കേസുമായി പുറത്തിറങ്ങി.
"കൊച്ചിയിലേക്കുള്ള വിമാനം നാളെ രാവിലെയായതിനാല്‍ ഇന്ന് രാത്രി ജുഹു ബീച്ചിലെ ഹോട്ടല്‍ ഹൊരൈസനില്‍ നിങ്ങള്‍ക്ക് അന്തിയുറങ്ങാം." ഹോട്ടലിലേക്കുള്ള വൗച്ചര്‍ കയ്യില്‍ തന്നുകൊണ്ട് കൌണ്ടറിലെ സുന്ദരി മൊഴിഞ്ഞു.

പുറത്തുള്ള പോലീസ് പോസ്റ്റില്‍ നിന്ന് വിളിച്ചുതന്ന ടാക്സി കാറില്‍ കയറിയപ്പോള്‍ പോലീസ്കാരന്‍ പറഞ്ഞു.
"അഞ്ചു മിനിറ്റ് കൊണ്ട് ഹോട്ടലിലെത്താം".

ഹോട്ടലില്‍ ചെന്ന് ചൂടുവെള്ളത്തില്‍ ഒരു കുളി. അല്‍പ്പം ഭക്ഷണം, നേരെ ജുഹു ബീച്ചിലേക്കിറങ്ങി ആളൊഴിയുന്നത്
വരെ ബീച്ചില്‍, ജുഹുവിലെ പ്രണയപരിഭവങ്ങള്‍ കേള്‍ക്കണം, കാണണം; ഞാന്‍ മനസ്സില്‍ പദ്ധതികള്‍  തയ്യാറാക്കുകയായിരുന്നു.

വാച്ചില്‍ നോക്കി. കാറിലിരിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് മിനിറ്റായി. ജുഹുവില്‍ എത്തേണ്ട സമയം കഴിഞ്ഞല്ലോയെന്ന സംശയം മനസ്സില്‍.

"ജുഹു ബീച്ചിലെക്കല്ലേ പോകുന്നത് ? ഹോട്ടല്‍  ഹൊറയിസന്‍ അറിയില്ലേ ?" എന്റെ ചോദ്യത്തിന് ടാക്സി ഡ്രൈവറുടെ നിഷ്കളംഗമായ മറുപടി "എനിക്കറിയില്ല സാബ്, ജുഹു ബീച്ചും ഹോട്ടലും ".

ഡ്രൈവറുടെ നിഷ്കളങ്ക ഭാവത്തിന് കീഴെ പതിയിരിക്കുന്ന അപകടം മനസ്സില്‍ കാണാനെനിക്ക് കഴിഞ്ഞു.
ആത്മസംയമനം പാലിച്ചുകൊണ്ട്‌ ഞാന്‍ പുറത്തേക്ക് നൊക്കിയിരുന്നു.പിന്നിലേക്ക്‌ പാഞ്ഞ്പോകുന്ന ബോര്‍ഡുകളില്‍ നിന്നെനിക്ക്‌ മനസ്സിലായി, ബാന്ദ്രയിലെത്തിയെന്ന്.ബാന്ദ്രയിലെ ഇരുണ്ട ഗലികളിലേക്കൊന്നില്‍ എന്നെ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രത്യാശയില്‍ വണ്ടി പായിക്കുന്ന ഡ്രൈവര്‍.

എങ്ങനെ അവന്‍റെ കെണിയില്‍ നിന്ന് രക്ഷപ്പെടാം എന്ന ആലോചനയിലായിരുന്നു എന്‍റെ മനസ്സ്.പെട്ടെന്നാണ് ഞാന്‍ കണ്ടത്, റോഡരികിലൂടെ സംസാരിച്ചുകൊണ്ട് നടന്നുവരുന്ന നാല് ചെറുപ്പക്കാരെ. അവസരത്തിനൊത്ത് എന്റെ മനസ്സുണര്‍ന്നു.പുറത്തേക്ക് കയ് വീശി ചിരിച്ചുകൊണ്ട് അവരെ നോക്കി ഞാന്‍ ഉറക്കെ വിളിച്ചു.
"ഹലോ ഫ്രന്‍സ് ".അവരും എന്നെ നോക്കി കൈ വീശിപ്പറഞ്ഞു."ഹലോ ".
"ഡയ്റോ ഡയ്റോ " ഞാന്‍ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ഉറക്കെ പറഞ്ഞു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി.
അവര്‍ നാലുപേരും ഓടിയെത്തി. കാറിന്റെ ഡോര്‍ തുറന്ന് പിടിച്ച് വണ്ടിയിലിരുന്ന് കൊണ്ട് ഞാനവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. അവര്‍ ഡോര്‍ തുറന്ന് ഡ്രൈവറെ വലിച്ച്  പുറത്തിറക്കി വിവരങ്ങള്‍ ചോദിച്ചു.
ഇരുപത്തിമൂന്ന്‌ കൊല്ലമായി മുംബയില്‍ ടാക്സിയോടിക്കുന്ന അന്നാട്ടുകാരനായ ഡ്രൈവര്‍ ജുഹു ബീച്ചും ഹോട്ടലും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ അയാളെ അടിക്കാനൊരുങ്ങി. അവര്‍  എന്റെ ലഗ്ഗേജ് കാറില്‍ നിന്നിറക്കി മറ്റൊരു റ്റാക്സി വിളിച്ച് എന്നെ യാത്രയാക്കി.

രാത്രി ജുഹു ബീച്ചില്‍ ഇളം കാറ്റേറ്റിരിക്കുമ്പോഴും ഐസ്ക്രീം നുണഞ്ഞ് നടക്കുമ്പോഴും നടുക്കുന്ന ഓര്‍മയായി ആ റ്റക്സിയാത്ര മനസ്സിലുണ്ടായിരുന്നു.

Tuesday, January 14, 2014

 കഥ                              
വന്നു കണ്ടു കീഴടക്കി 
ഒതുക്കുകള്‍ കയറി കിഴക്കേ പറമ്പിലൂടെ അവര്‍ വരുന്നത് തെക്കിനിയില്‍  നിന്ന് ഞാന്‍ നോക്കിക്കണ്ടിരുന്നു. അവര്‍ക്ക് പിന്നില്‍ വേലിയിറമ്ബില്‍ അവര്‍ വന്ന കാറിന്റെ മുകള്‍  ഭാഗം തിളങ്ങിരുന്നു.  

നിലക്കണ്ണാടിക്ക് മുന്നില്‍, പുളിയിലക്കരയന്‍ നേരിയതിന്റെ ഭംഗി നോക്കി നില്‍ക്കേ, പടവുകളില്‍ കാല്‍പെരുമാറ്റം. തിരിഞ്ഞു നോക്കിയപ്പോള്‍, വാതില്‍ തള്ളിത്തുറന്ന് അമ്മ.
"മോള് ഒരുങ്ങി വേഗം താഴ്ത്ത് വന്നോളു."
അമ്മയുടെ സ്വരത്തില്‍ ആഹ്ലാദം. പടിയിറങ്ങിപ്പോയ കാല്‍വെപ്പുകളില്‍ അതിന്‍റെ അനുരണനം.

ഡൈനിങ്ങ്‌ഹാളില്‍, അവര്‍ക്കുമുമ്പില്‍ സ്വയം പ്രദര്‍ശനവസ്തുവായി നില്‍ക്കെ, അവരുടെ മുഗം ആഹ്ലാദം കൊണ്ടിരിക്കുന്നല്ലോ എന്ന് കൌതുകത്തോടെ ഞാന്‍ നോക്കി.

തെക്കിനിയുടെ തുറന്ന വാതിലിലൂടെ അയാള്‍ കടന്നുവന്നപ്പോള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍ 
അയാള്‍ ഞാനെന്നും ആഗ്രഹിക്കാറുള്ളപോലെ, ആരോഗ്യവാനായിരുന്നു. അയാള്‍ക്ക്‌ ഭംഗിയുള്ള മീശയുണ്ടായിരുന്നു.

"കുട്ടിയെ എനിക്കിഷ്ടപ്പെട്ടു." അയാളുടെ ശബ്ദത്തിന് കനം.
"ഉം " അതൊരു വെറും മൂളലാക്കാന്‍ ഞാനേറെ ശ്രദ്ധിച്ചിരുന്നു.
"കുട്ടിക്കെന്നെ ഇഷ്ടപ്പെട്ടോ ?"
"ഇല്ല  "                  

ഒതുക്കുകളിറങ്ങി, വന്നവര്‍ക്കൊപ്പം  തല താഴ്ത്തി പ്പോകുന്ന അയാളെ നോക്കി നിന്നപ്പോള്‍ 
എന്റെ മുഖത്ത് അല്പം പക കലര്‍ന്ന ഒരു പുഞ്ചിരിയുണ്‍ടായിരുന്നത് ഞാന്‍ കണ്ണാടിയില്‍ കണ്ടു.

എന്റെ യമുനേ,

കല്യാണം തീരുമാനിച്ചുറപ്പിച്ചിട്ട്‌ നിനക്ക്  ചന്തംപോരെന്ന് പറഞ്ഞ്  കല്യാണം ഒഴിഞ്ഞ് പോയ അയാളോട് ഞാന്‍
ഇതല്ലേ പറയേണ്ടത് ?

സ്നേഹത്തോടെ,
ഗീത.

Tuesday, January 7, 2014

                       ഓണമായ് 

ണമായോണമായ് 
ഓര്മ്മയിലീണമായ്  
മേളിച്ചോരെന്‍  ബാല്യ 
കൗമാരനാളുകള്‍ 

പൂക്ക ളിറുത്തും 
പൂക്കളം തീര്‍ത്തും  
പൂവിളി ചൊല്ലി 
യന്നോണം കളിച്ചതും 

ഓണപ്പാട്ടി 
ന്നീരടിപാടിയ 
നിന്നെ ഞാന്‍  നോക്കി 
യന്നേറെ കൊതിച്ചതും 

ഓണനിലാവിന്റെ 
ചന്ദനം  പൂശിയ 
നിന്റെ കവിളിലെന്‍  
ചുണ്ടുകള്‍  ചേര്‍തതതും  

 ഓര്‍ക്കു ന്നു  ഞാനി 
ന്നോണമായെന്നാ 
യോണപ്പക്ഷിയെന്‍ 
കാതില്‍  മൊഴിഞ്ഞപ്പോള്‍ 

കാണാമെനിക്കിപ്പോള്‍  
ഊഞ്ഞാലിലാടാന്‍ 
വരികയായാബാല്യ 
കൌമാരനാളുകള്‍  

Thursday, January 2, 2014

കഥ              

                      ബാധ 

അന്ന് ഞാന് ഒരു കുട്ടിയായിരുന്നു.
അന്ന് എന്നോടവര് പറഞ്ഞു, മിണ്ടരുത്.
അങ്ങനെയാണ് ഞാനോരനുസരണക്കുട്ടിയായത്.

ഇപ്പോഴും ഞാനൊരു വിധേയനാണ്. 
അവള്ക്ക് പണ്ടേ മടുത്തിട്ടുണ്ട്.
ഇപ്പോള് നിങ്ങള്ക്കും.
നിങ്ങള് പറയുന്നു,
ഞാനൊരൊഴിയാബാധയാണെന്ന്.

സമയമാകട്ടെ, പോകാം 
പോകാതെ പറ്റില്ലല്ലോ.

malayalam story vannu kandu pakshe

 കഥ                              
വന്നു കണ്ടു കീഴടക്കി 
ഒതുക്കുകള്‍ കയറി കിഴക്കേ പറമ്പിലൂടെ അവര്‍ വരുന്നത് തെക്കിനിയില്‍  നിന്ന് ഞാന്‍ നോക്കിക്കണ്ടിരുന്നു. അവര്‍ക്ക് പിന്നില്‍ വേലിയിറമ്ബില്‍ അവര്‍ വന്ന കാറിന്റെ മുകള്‍  ഭാഗം തിളങ്ങിരുന്നു.  

നിലക്കണ്ണാടിക്ക് മുന്നില്‍, പുളിയിലക്കരയന്‍ നേരിയതിന്റെ ഭംഗി നോക്കി നില്‍ക്കേ, പടവുകളില്‍ കാല്‍പെരുമാറ്റം. തിരിഞ്ഞു നോക്കിയപ്പോള്‍, വാതില്‍ തള്ളിത്തുറന്ന് അമ്മ.
"മോള് ഒരുങ്ങി വേഗം താഴ്ത്ത് വന്നോളു."
അമ്മയുടെ സ്വരത്തില്‍ ആഹ്ലാദം. പടിയിറങ്ങിപ്പോയ കാല്‍വെപ്പുകളില്‍ അതിന്‍റെ അനുരണനം.

ഡൈനിങ്ങ്‌ഹാളില്‍, അവര്‍ക്കുമുമ്പില്‍ സ്വയം പ്രദര്‍ശനവസ്തുവായി നില്‍ക്കെ, അവരുടെ മുഗം ആഹ്ലാദം കൊണ്ടിരിക്കുന്നല്ലോ എന്ന് കൌതുകത്തോടെ ഞാന്‍ നോക്കി.

തെക്കിനിയുടെ തുറന്ന വാതിലിലൂടെ അയാള്‍ കടന്നുവന്നപ്പോള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍ 
അയാള്‍ ഞാനെന്നും ആഗ്രഹിക്കാറുള്ളപോലെ, ആരോഗ്യവാനായിരുന്നു. അയാള്‍ക്ക്‌ ഭംഗിയുള്ള മീശയുണ്ടായിരുന്നു.

"കുട്ടിയെ എനിക്കിഷ്ടപ്പെട്ടു." അയാളുടെ ശബ്ദത്തിന് കനം.
"ഉം " അതൊരു വെറും മൂളലാക്കാന്‍ ഞാനേറെ ശ്രദ്ധിച്ചിരുന്നു.
"കുട്ടിക്കെന്നെ ഇഷ്ടപ്പെട്ടോ ?"
"ഇല്ല  "                  

ഒതുക്കുകളിറങ്ങി, വന്നവര്‍ക്കൊപ്പം  തല താഴ്ത്തി പ്പോകുന്ന അയാളെ നോക്കി നിന്നപ്പോള്‍ 
എന്റെ മുഖത്ത് അല്പം പക കലര്‍ന്ന ഒരു പുഞ്ചിരിയുണ്‍ടായിരുന്നത് ഞാന്‍ കണ്ണാടിയില്‍ കണ്ടു.

എന്റെ യമുനേ,

കല്യാണം തീരുമാനിച്ചുറപ്പിച്ചിട്ട്‌ നിനക്ക്  ചന്തംപോരെന്ന് പറഞ്ഞ്  കല്യാണം ഒഴിഞ്ഞ് പോയ അയാളോട് ഞാന്‍
ഇതല്ലേ പറയേണ്ടത് ?

സ്നേഹത്തോടെ,
ഗീത.
കഥ   

കഥ  കഴിഞ്ഞു 

ഞാനെന്റെ കഥ കഴിച്ചു.