കഥ
വന്നു കണ്ടു കീഴടക്കി
എന്റെ യമുനേ,
കല്യാണം തീരുമാനിച്ചുറപ്പിച്ചിട്ട് നിനക്ക് ചന്തംപോരെന്ന് പറഞ്ഞ് കല്യാണം ഒഴിഞ്ഞ് പോയ അയാളോട് ഞാന്‍
ഇതല്ലേ പറയേണ്ടത് ?
സ്നേഹത്തോടെ,
ഗീത.
വന്നു കണ്ടു കീഴടക്കി
ഒതുക്കുകള്‍ കയറി കിഴക്കേ പറമ്പിലൂടെ അവര്‍ വരുന്നത് തെക്കിനിയില്‍ നിന്ന് ഞാന്‍ നോക്കിക്കണ്ടിരുന്നു. അവര്‍ക്ക് പിന്നില്‍ വേലിയിറമ്ബില്‍ അവര്‍ വന്ന കാറിന്റെ മുകള്‍ ഭാഗം തിളങ്ങിരുന്നു.
നിലക്കണ്ണാടിക്ക് മുന്നില്‍, പുളിയിലക്കരയന്‍ നേരിയതിന്റെ ഭംഗി നോക്കി നില്‍ക്കേ, പടവുകളില്‍ കാല്‍പെരുമാറ്റം. തിരിഞ്ഞു നോക്കിയപ്പോള്‍, വാതില്‍ തള്ളിത്തുറന്ന് അമ്മ.
"മോള് ഒരുങ്ങി വേഗം താഴ്ത്ത് വന്നോളു."
അമ്മയുടെ സ്വരത്തില്‍ ആഹ്ലാദം. പടിയിറങ്ങിപ്പോയ കാല്‍വെപ്പുകളില്‍ അതിന്‍റെ അനുരണനം.
ഡൈനിങ്ങ്‌ഹാളില്‍, അവര്‍ക്കുമുമ്പില്‍ സ്വയം പ്രദര്‍ശനവസ്തുവായി നില്‍ക്കെ, അവരുടെ മുഗം ആഹ്ലാദം കൊണ്ടിരിക്കുന്നല്ലോ എന്ന് കൌതുകത്തോടെ ഞാന്‍ നോക്കി.
തെക്കിനിയുടെ തുറന്ന വാതിലിലൂടെ അയാള്‍ കടന്നുവന്നപ്പോള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍
അയാള്‍ ഞാനെന്നും ആഗ്രഹിക്കാറുള്ളപോലെ, ആരോഗ്യവാനായിരുന്നു. അയാള്‍ക്ക് ഭംഗിയുള്ള മീശയുണ്ടായിരുന്നു.
"കുട്ടിയെ എനിക്കിഷ്ടപ്പെട്ടു." അയാളുടെ ശബ്ദത്തിന് കനം.
"ഉം " അതൊരു വെറും മൂളലാക്കാന്‍ ഞാനേറെ ശ്രദ്ധിച്ചിരുന്നു.
"കുട്ടിക്കെന്നെ ഇഷ്ടപ്പെട്ടോ ?"
"ഇല്ല "
ഒതുക്കുകളിറങ്ങി, വന്നവര്‍ക്കൊപ്പം തല താഴ്ത്തി പ്പോകുന്ന അയാളെ നോക്കി നിന്നപ്പോള്‍
എന്റെ മുഖത്ത് അല്പം പക കലര്‍ന്ന ഒരു പുഞ്ചിരിയുണ്‍ടായിരുന്നത് ഞാന്‍ കണ്ണാടിയില്‍ കണ്ടു.എന്റെ യമുനേ,
കല്യാണം തീരുമാനിച്ചുറപ്പിച്ചിട്ട് നിനക്ക് ചന്തംപോരെന്ന് പറഞ്ഞ് കല്യാണം ഒഴിഞ്ഞ് പോയ അയാളോട് ഞാന്‍
ഇതല്ലേ പറയേണ്ടത് ?
സ്നേഹത്തോടെ,
ഗീത.
No comments:
Post a Comment