Tuesday, November 29, 2011

ppപുതുചൊല്ലുകള്‍  13 


എല്ലാര്‍ക്കും സഹായിക്കു ഇരിക്കാനിടകിട്ടില്ല 
ഓടിച്ചെന്നു പെണ്ണ് കെട്ടരുത് 
വിഴുപ്പുഭാണ്ഡം ചുമന്നു നടക്കരുത് 
വീട്ടാ കടം വില്ലനാകും 
ഒഴിഞ്ഞു  മാറിയാല്‍ ഒഴിഞ്ഞു പോകുമോ 

Monday, November 28, 2011

പുതുചൊല്ലുകള്‍  12 


എന്നെ തോല്പിക്കാന്‍ ഞാനേ മിടുക്കന്‍ 
എടുത്തടിച്ച  വാക്ക്  എടങ്ങേരുണ്ടാക്കും
മദ്യപന്റെ മോന്‍ മനോരോഗി 
അതിഭക്തന്‍ അരക്കിറുക്കന്‍ 
ധൂര്‍തടിച്ചാല്‍ ഓര്‍ത്തു  കരയും 
പുത്ചോല്ലുകള്‍  11 


സല്കര്‍മം ഉള്കര്‍ഷമേകും
ആശാനെത്താന്‍ മാനിക്കണം
അറിയുന്നോനെ ആദരിക്കണം 
ഞാനെന്ന തോന്നല്‍ എന്നെ തോല്പിക്കും 
വിനയമുന്ടെങ്കിലെ വിജയമുണ്ടാകൂ 
പുതുചൊല്ലുകള്‍   10 


കട്ട പണം കയ്യിലിരിക്കില്ല
പണിയെടുക്കണം പണക്കാരനാകാന്‍ 
സമ്പാദ്യം സമയത്തിനെത്തും 
ധൂര്‍തടിച്ചാല്‍ ഓര്‍ത്തു കരയും 
പള്ളീലച്ചനറിയാമോ പ്രണയപാരവശ്യം
പുതുചൊല്ലുകള്‍ 9 


ചെക്കെന്‍ പോക്കായാ തന്തക്കിട്ടു കൊടുക്കണം 
ചിരിച്ചാല്‍ ചിറി കോടില്ല
മരം നട്ടാല്‍ മണ്ണ് കിളുര്‍ക്കും
സംശയം വെച്ചാല്‍ സന്തോഷം പോകും 
വെറുതേ കിട്ടും പണം വെറുതേ പോകും 

Saturday, November 26, 2011

പുതുചൊല്ലുകള്‍   8 


കാര്യം പറയാനുമറിയണം
മരമില്ലെങ്കില്‍ നരനില്ല 
കുന്നിടിച്ചാല്‍ കുടിവെള്ളം മുട്ടും 
കളിയടങ്ങിയാലെ കാലം തെളിയൂ 
ദുഷ്ടന്റെ മക്കള്‍ക്കും കഷ്ടപ്പാട് 
പുതുചൊല്ലുകള്‍ 


പാന്‍ പരാഗ് പതുക്കെ കൊല്ലും 
ഓടി ക്കൊണ്ടിരുന്നാല്‍ വാടിത്ത ളരും
മാപ്ലയെ ഒതുക്കിയാല്‍ മക്കള്‍ക്കാ കേട്
കണവന്റെ കാലു കെട്ടിയാ മോന്റെ കോലം കെടും 
ബ്ഹഹു മിടുക്കന്‍ കണ്ടു കിട്ടാനാ പാട് 
പുതുചൊല്ലുകള്‍ 




മനസ്സുറ പ്പുല്ലോന് മരുന്ന് വേണ്ട 
ഭാര്യയെപ്പേടി ബി പി  കൂട്ടും 
സദസ്സില്‍ പറയേണ്ടത് സ്വകാര്യം പറയരുത് 
ഉല്ലാസവാന് ആലസ്സ്യമില്ല 
ഓടുമ്പോള്‍ ഓടണം ഉറങ്ങുമ്പോള്‍ ഉറങ്ങണം 

puthuchollukal

പുതുചൊല്ലുകള്‍  

മക്കളെപ്പെടി  പാടില്ല 
പണിയിടത്ത് കൂട്ടത്തില്‍ 
തന്നെത്താന്‍ നന്നക്കാവൂ 
തിരിച്ചറിവ് മികച്ചറിവ്
പരസ്യത്തില്‍ പാതി പതിര് 

Monday, November 21, 2011

ente oru kavitha


                           പുത്ചോല്ലുകള്‍ കുറച്ചുകൂടി


                        മൂടിവെച്ചത്‌  തേടിപ്പോകും 
                        തിരിച്ചറിവ്  മികച്ചറിവ്
                         വെറുപ്പായാല്‍ കറുപ്പായി 
                         കടും പിടുത്തക്കാരന്റെ  മോന്‍  പെടിതോണ്ടന്‍ 
                          വീട്ടില്‍ കള്ളന്‍ നാട്ടില്‍ കള്ളന്‍ 

Friday, November 11, 2011

puthuchollukal malayalathil

കടുംപിടുത്തക്കാരന്റെ ഒടുക്കം കടുപ്പം
ഒതുക്കിയാല്‍ ഉള്ളു പൊള്ളും 
മൂടിവെച്ചത്‌ തേടിപ്പോകും 
കുറി തൊട്ടു നടന്നാല്‍ കുറ്റം കാണില്ല 
പള്ളീലിരുന്നാല്‍ പള്ള നിറയില്ല

kavitha malayalam

                           കാഴ്ച 
        
           ഇത്രയും ചെറിയ കണ്കള്‍ കൊണ്ട്          
           നൊക്കിയതിനാലാകാമെനിക്കീ
   ജീവിതത്തിന്‍ വലുപ്പം
   തിരിച്ചറിയാനായില്ലോട്ടുമേ
             

Thursday, November 10, 2011

puthuchollukal



 വഴീ നിന്ന് നിസ്കരിക്കരുത് 
ഞാന്‍ ഞാനെന്നു മോങ്ങരുത് 
തീരുമാനത്തിന് തിടുക്കമരുത്
പറയുമ്പോ കേള്‍ക്കാന്‍ തോന്നണം 

ഉള്ളില്‍ വെച്ചാല്‍ ഉള്ളം പൊള്ളും 
കാലക്കേടിന് കാലിടരും
പരിഹാസം പകയെറ്റും


അപ്പക്കണ്ടോനെ നമ്പരുത് 
കളിക്കും കണക്കറിയണം
വെറുതെയായെന്നു വിങ്ങരുത് 


കേട്ടപാടെ തുള്ളരുത്‌
ചിരിച്ചു നിന്നാലേ കച്ചോടം നടക്കൂ 
വീട്ടില്‍ വേണ്ടാത്തോനെ നാട്ടിലും വേണ്ട 



puthuchollukal

മലയാളം പഴം ചൊല്ലുകളിലേക്ക് എന്‍റെ കുറച്ചു  പുതുചോല്ലുകള്‍ ചേര്‍കാം ഞാന്‍

നൂലില്ലാ  പട്ടം പാറില്ലാ പട്ടം 
കിടപ്പിലായാ കിരീടം പോയി 
ഓട്ടതിനോടുവില്‍ ഒരിരിപ്പുണ്ട് 
ഓടി പ്പോയാല്‍ തെണ്ടിപ്പോകും
പണിക്കാ കൂലി 
മൂതാശ്ശാരിയെ കണ്ടു പഠിക്കണം 
കളി പറഞ്ഞാല്‍ കല്ലിപ്പ് പോകും