വഴീ നിന്ന് നിസ്കരിക്കരുത്
ഞാന്‍ ഞാനെന്നു മോങ്ങരുത്
തീരുമാനത്തിന് തിടുക്കമരുത്
പറയുമ്പോ കേള്‍ക്കാന്‍ തോന്നണം
ഉള്ളില്‍ വെച്ചാല്‍ ഉള്ളം പൊള്ളും
കാലക്കേടിന് കാലിടരും
പരിഹാസം പകയെറ്റും
അപ്പക്കണ്ടോനെ നമ്പരുത്
കളിക്കും കണക്കറിയണം
വെറുതെയായെന്നു വിങ്ങരുത്
കേട്ടപാടെ തുള്ളരുത്
ചിരിച്ചു നിന്നാലേ കച്ചോടം നടക്കൂ
വീട്ടില്‍ വേണ്ടാത്തോനെ നാട്ടിലും വേണ്ട
No comments:
Post a Comment